തിരുവനന്തപുരം: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കം ചെയ്യാതെ ജീവനക്കാരി മടങ്ങിയ സംഭവത്തില്‍ നഴ്സ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്‌തു. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് എം.എസ്. ലളിതയെയാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം. ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകള്‍ ആര്യയുടെ വലതുകാലിലെ പ്ലാസ്റ്ററാണ് ജീവനക്കാരി പകുതി വെട്ടിയശേഷം ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് വ്യക്തമാക്കി മടങ്ങിയത്. പിന്നീട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം മറ്റൊരു ജീവനക്കാരൻ എത്തിയാണ് പ്ലാസ്റ്റർ പൂർണമായും മാറ്റിയത്.
Read Also: ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്‌റ്ററും നീക്കാതെ ജീവനക്കാരി
Post Your Comments