ന്യൂഡൽഹി : യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി)നെ പിരിച്ച് വിടും. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രുപീകരിക്കും. 12 അംഗങ്ങളാകും കമ്മീഷനിൽ ഉണ്ടാവുക. ഇത് സംബന്ധിച്ച കരട് നിയമം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ഉന്നത വിദ്യാഭ്യാസരംഗം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പൂര്‍ണമായും അക്കാഡമിക്ക് കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഈ ഏജന്‍സി നിലവില്‍ വന്നാൽ യുജിസിയെ കൂടാതെ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.), ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍.സി.ടി.ഇ.) എന്നിവയും പിരിച്ച് വിടും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മിഷന് ഒഫ് ഇന്ത്യ ആക്ട് 2018 എന്ന പേരിലുള്ള നിയമം കൊണ്ട് വരുന്നതിലൂടെ ഹയര്‍ എജ്യുക്കേഷന്‍ ഇവാല്യുവേഷന് ആന്‍ഡ് റെഗുലേഷന് അതോറിറ്റി (ഹീര) അല്ലെങ്കില്‍ ഹയര്‍ എജ്യുക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍ (എച്ച്.ഇ.ആര്.സി.) എന്ന പേരിലായിരിക്കും പുതിയ ഏജന്‍സി. കരട് നിയമത്തെ കുറിച്ച് വിദ്യാഭ്യാസ വിചക്ഷണരുടേയും പൊതുജനങ്ങളുടേയും അഭിപ്രായങ്ങള്‍ കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ തേടിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ജൂലായ് ഏഴിന് അഞ്ച് മണിവരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
Also read : തന്റെ പെണ്മക്കളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഒരു അച്ഛന്റെ കത്ത്
Post Your Comments