റായ്പൂർ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകര സംഘടനയിലുള്ള വനിത നേതാവ് പൊലീസിനു മുന്നിൽ കീഴടങ്ങി. തലയ്ക്ക് മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ബിശാന്തി നേതാം ആണു കീഴടങ്ങിയത്. പൊള്ളയായ ആശയം വച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നുവെന്നും പ്രഖ്യാപിച്ചാണ് കീഴടങ്ങൽ.
സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടന്നും അവർ വ്യക്തമാക്കി. നാരായൺപൂരിലെ ധൗദായ് സ്വദേശിയാണ് ഇവർ. കൊണ്ടഗോൺ എസ്.പി അഭിഷേക് പല്ലവിനു മുൻപാകെയായിരുന്നു ബിശാന്തിയുടെ കീഴടങ്ങൽ. നാരായൺപൂരിലെ ധൗദായ് സ്വദേശിയാണ് ഇവർ. കഴിഞ്ഞ ജൂൺ 23 ന് മറ്റൊരു മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡറും കീഴടങ്ങിയിരുന്നു.
ബിശാന്തിക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
Post Your Comments