കുവൈറ്റ്: മലയാളി നഴ്സിനെ ഏജന്റ് കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയതായി പരാതി. വയനാട് പുൽപള്ളി സ്വദേശി നടുവിലെ വീട്ടിൽ സോഫിയ പൗലോസി(28)ന്റെ ബന്ധുക്കളാണു പുൽപള്ളി പൊലീസിൽ പരാതി നൽകിയത്. പെരിന്തൽമണ്ണയിലെ ട്രാവൽ ഏജൻസി ജീവനക്കാർക്കെതിരെ മനുഷ്യക്കടത്തിനും യുവതിയെ അന്യായമായി തടങ്കലിൽ വച്ചതിനും പൊലീസ് കേസെടുത്തു.
ALSO READ: കേരള അതിർത്തിയിൽ വാഹനാപകടം : മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു
സോഫിയയെ കഴിഞ്ഞ 15ന് ആണ് ഇവർ കുവൈത്തിലെത്തിച്ചത്. ദുബായിലെ ആശുപത്രിയിൽ നഴ്സായിട്ടായിരുന്നു ജോലി വാഗ്ദാനമെങ്കിലും ഹോം നഴ്സിന്റെ ജോലിയാണു ലഭിച്ചത്. ശമ്പളവും ലഭിച്ചില്ല. ഇതിൽ പരാതി പറഞ്ഞ തന്നെ കുവൈത്തിലെ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നുവെന്നു സോഫിയ ഞായറാഴ്ച ബന്ധുക്കൾക്കയച്ച വാട്സാപ് സന്ദേശത്തിൽ പറയുന്നു.
കടുത്ത മാനസികപീഡനം നടക്കുന്നതായും സോഫിയ പറഞ്ഞു. ഈ നമ്പറിൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ലക്ഷം രൂപ ലഭിച്ചാൽ മാത്രമേ തടങ്കലിൽനിന്നു വിട്ടയയ്ക്കൂ എന്നായിരുന്നു ഏജന്റിന്റെ മറുപടിയെന്നു ബന്ധുക്കൾ പറയുന്നു
Post Your Comments