മസ്ക്കറ്റ്•വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. മസ്ക്കറ്റിലെ സ്വകാര്യ ആശുപത്രിയിലാണ് ക്യാപ്റ്റന്‍ രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടുണ്ടെങ്കിലും ഡോക്ടര്‍മാര്‍ രണ്ടുദിവസം കൂടി വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് മകന് രവി രാജ് അറിയിച്ചു.
മകന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് കുടുംബത്തോടൊപ്പം സഞ്ചരിക്കവേയാണ് രാജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു.
Post Your Comments