കുവൈറ്റ്: കുവൈറ്റിൽ ചൂട് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞ താപനില 34 ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി വര്‍ധിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകല്‍ പത്തിനും നാലിനും ഇടക്ക് സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: നിയമ പ്രശ്നങ്ങളില്‍പ്പെട്ട് കഴിയുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; നിര്‍ണായക തീരുമാനവുമായി കുവൈറ്റ്
മണിക്കൂറില്‍ 20- 45 ഡിഗ്രിയില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റടിക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments