പൂനെ•ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി. പൂനെ ജില്ലയിലെ അലന്ദി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാലാജി കാംബ്ലെ (33) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പട്ടണത്തില്‍ നിന്നും ടു വീലറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വഴിമദ്ധ്യേ രണ്ട് അജ്ഞാതരായ അക്രമികള്‍ ബാലാജിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെട്ടു. സമീപത്ത് ഉണ്ടായിരുന്ന ചിലര്‍ ബാലാജിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments