India

പാസ്‌പോര്‍ട്ട് നടപടികൾക്കായി പുതിയ ആപ്ലിക്കേഷന്‍

ന്യൂഡൽഹി : പാസ്‌പോര്‍ട്ട് നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ‘പാസ്‌പോര്‍ട്ട് സേവ’ എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഈ ആപ്പ് ഉപയോഗിച്ച്‌ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷ സമര്‍പ്പിക്കാം. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. തുടർന്ന് ഈ മേൽവിലാസത്തിൽ പാസ്‌പോർട്ട് എത്തുകയും ചെയ്യും.

Read also:ഓൺലൈൻ മാർക്കറ്റ് വിപണിയിൽ ഇനി കൺസ്യൂമർഫെഡും

അതേസമയം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതം മാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button