Latest NewsNewsGulf

യുഎഇ നിവാസികളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള അവിശ്വസനീയമായ റിപ്പോര്‍ട്ട്

യുഎഇ: കേള്‍വിക്കാരെ ഉറപ്പായും ഞെട്ടിക്കുന്ന ഒന്നായി മാറുകയാണ് യുഎഇയിലെ നിവാസികളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. യുഎഇയിലുള്ള ആളുകള്‍ എത്രയും വേഗം സാമ്പത്തികമായി ഭാവി കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎഇയിലെ ജനങ്ങളില്‍ 25 ശതമാനം പേര്‍ക്കും ഒരു ദിര്‍ഹം പോലും പ്രതിമാസം നീക്കിയിരുപ്പായി മാറ്റി വെക്കുവാന്‍ സാധിക്കുന്നില്ല. കൃത്യമായി ഇവര്‍ നീക്കിയിരുപ്പ് വെച്ചാല്‍ 20-30 വര്‍ഷത്തേക്കുള്ള ജീവിതത്തിന് സാമ്പത്തിക അടിത്തറ ഉറപ്പാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഇവിടുത്തെ ജനങ്ങളില്‍ 38 ശതമാനം പേരും സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവില്ലാത്തവരാണ്. ആകെ 68 ശതമാനം ആളുകള്‍ക്ക് സാധാരണ രീതിയിലുള്ള നീക്കിയിരിപ്പുണ്ട്. 25 ശതമാനം ആളുകള്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹം പോലും നീക്കിയിരുപ്പില്ല. ആകെ ജനങ്ങളിലെ 94 ശതമാനം പേരും സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നവരാണ്.

യുഎഇയിലെ ജനങ്ങളുടെ ശതമാനവും ചില സാമ്പത്തിക വിവരങ്ങളും

38 % സാമ്പത്തികമായി അജ്ഞരാണ്.

44 % ആളുകള്‍ക്ക് ലോണുണ്ട്.

55 % ക്രെഡിറ്റ് കാര്‍ഡ് ലോണ്‍

68 % നീക്കിയിരുപ്പില്ലാത്തവര്‍

6 % വൈകി പണമടയ്ക്കുന്നവര്‍

25% പ്രതിമാസം ഒരു ദിര്‍ഹം പോലും നീക്കിയിരുപ്പ് മാറ്റിവെക്കാന്‍ പറ്റാത്തവര്‍

69 % വിശ്രമ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ല.

76 % കഴിഞ്ഞ ഒരു വര്‍ഷമായി വിശ്രമ ജീവിതത്തിന് വേണ്ടി നീക്കിയിരുപ്പില്ലാത്തവര്‍

25 % പ്രതിമാസം കടങ്ങള്‍ വീട്ടനാന്‍ ബുദ്ധിമുട്ടുന്നവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button