ജപ്പാന്‍: മുപ്പത് വര്‍ഷം ദ്വീപില്‍ ഒറ്റയ്ക്ക് ജീവിച്ചു. അതും പൂര്‍ണ നഗ്നനായി. പറയുന്നത് സിനിമാക്കഥയല്ല ശരിക്കും സംഭവിച്ചതാണ്. നായകന്‍ യുവാവുമല്ല, 82 കാരനാണ് ഈ യാഥാര്‍ത്ഥ സംഭവത്തിലെ നായകന്‍. ജപ്പാനിലെ ഒക്കിനാവയിലെ യീയാമാ ദ്വീപില്‍ കഴിഞ്ഞ 30 വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മാസാഫുമി നാഗസാക്കി എന്ന 82 കാരന്‍. ഈ ഏപ്രിലില്‍ ജപ്പാന്‍ അധികൃതര്‍ ഇദ്ദേഹത്തെ ദ്വീപില്‍ നിന്നും പുറത്തെത്തിച്ച് വൃദ്ധ സദനത്തില്‍ അഭയം നല്‍കി. മുപ്പത് വര്‍ഷം ആധുനികത എന്തെന്ന് അറിഞ്ഞിട്ടേയില്ല. വസ്ത്രം പോയിട്ട് മനുഷ്യനിര്‍മ്മിതമെന്ന് പറയാന്‍ ഒരു മൊട്ടു സൂചി പോലും ഇദ്ദേഹം ഉപയോഗിച്ചുമില്ല. മുപ്പത് വര്‍ഷമായി ഇദ്ദേഹം കുടുംബത്തില്‍ നിന്നും അകന്ന് ദ്വീപിലാണ് താമസം.
തനിക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നും പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്ന് മരിക്കണമെന്നുമുള്ള ആഗ്രഹമാണ് ഇങ്ങനെ ജീവിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നാഗസാക്കി പറയുന്നു. 2012 ല്‍ ഒരഭിമുഖത്തിലാണ് നാഗസാക്കി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് നാഗസാക്കി. ജപ്പാനിലെ ഹോന്‍ഷൂ തുറമുഖത്തിലെ നിഗാട്ടയില്‍ ഫാക്ടറി തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഇവിടെ വെച്ച് ഒരു സുഹൃത്ത് ദ്വീപിനെ പറ്റി പറഞ്ഞപ്പോഴാണ് പ്രകൃതി സ്‌നേഹിയായ ഇദ്ദേഹത്തിന അവിടെ താമസിക്കണമെന്ന് ആഗ്രഹമുദിച്ചത്.
വിമാന യാത്രയ്ക്കിടെ കടല്‍ നിരപ്പിലുള്ള അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് നാഗസാക്കി കണ്ടു. പിന്നീടാണ് താമസിക്കാന്‍ പറ്റിയ ദ്വീപെന്ന് കണ്ട് ഇവിടേക്ക് എത്തിപ്പെടുന്നത്. രണ്ടു വര്‍ഷമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ സംഗതി കുറച്ച് നീണ്ടു പോയി. മുപ്പത് വര്‍ഷം. ആദ്യ വര്‍ഷം മാത്രമാണ് നാഗസാക്കി വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. പിന്നീട് അതിനോടും വിട പറഞ്ഞു. ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ കൊടുങ്കാറ്റിലും ചിലത് പഴക്കം ചെന്നും നശിച്ചു പോയി. ആമകളും മറ്റ് കടല്‍ ജീവികളുമായിരുന്നു തനിക്ക് കൂട്ടുകാരെന്നും നാഗസാക്കി പറയുന്നു. ദ്വീപില്‍ അവശനായി കഴിയുന്ന ഇദ്ദേഹത്തെ അതു വഴി വന്ന യാത്രക്കാരന്‍ കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. താന്‍ മുപ്പത് വര്‍ഷം കഴിഞ്ഞ ദ്വീപിന് സമീപമുള്ള ഇഷിഗാക്കി എന്ന നഗരത്തിലെ വൃദ്ധസദനത്തിലാണ് നാഗസാക്കി ഇപ്പോള്‍ താമസിക്കുന്നത്.
Post Your Comments