മാനന്തവാടി•തോല്‍പ്പെട്ടിക്ക് സമീപം കുട്ടം ടൗണിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ തങ്കരാജ് എന്നാളാണ് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.
വ്യക്‌തമായ ആസൂത്രണത്തോടെയാണ് മോഷണമെന്നാണ് സൂചന. കുട്ടം എസ്.ഐ. ശകുന്തളയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡും വിരലടയാള വിദഗ്‌ധരും സംഭവസ്‌ഥലം പരിശോധിച്ചു. എന്നാല്‍ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം നടക്കുകയാണ്.
Post Your Comments