ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സുപ്രീംകോടതിയിലേക്ക്. സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ദേശീയ സാമൂഹിക സാമ്പത്തിക പിന്നാക്ക വിഭാഗ കമ്മിഷന്‍ രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ തഴഞ്ഞതു വിവേചനമാണെന്നും മുന്നാക്ക വിഭാഗങ്ങള്‍ക്കു നീതി നിഷേധിക്കുന്നതു രാഷ്ട്രീയശൈലിയായി മാറിയെന്നും 201819 വര്‍ഷത്തേക്കുള്ള 105.93 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി എസ്.ആര്‍.സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന അവധിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും മുന്നാക്ക വിഭാഗങ്ങളെ മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം മതനിരപേക്ഷതയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments