തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ. സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചുവെന്ന് സഭാ നേതൃത്വം സ്ഥിരീകരിച്ചു. ഇവര്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടികളുണ്ടാകുമെന്നും സഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവാണ് സഭയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് അഞ്ചു വൈദികരേയും അന്വേഷണ വിധേയമായി സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വൈദികരില്‍ മൂന്നു പേര്‍ നിരണം ഭദ്രാസനത്തിലെയും മറ്റ് രണ്ടു പേര്‍, ഡല്‍ഹി, തുമ്പമണ്‍ എന്നീ ഭദ്രാസനങ്ങളിലെതുമാണ്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും എന്നാല്‍ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിനുള്ള അവസരം നല്‍കുമെന്നും സഭ അറിയിച്ചു. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുണകരമാവില്ലെന്നും സഭാ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments