ശരീരത്തിലെ പല ലക്ഷണങ്ങള്‍ വെച്ച് ഒരാളുടെ ജീവിതം എപ്രകാരമായിരിക്കുമെന്ന് പ്രവചിക്കുന്നത് നാളുകളായി നമുക്കിടയില്‍ ഉള്ള ഒന്നാണ്. ഹസ്ത രേഖാ ശാസ്ത്രം പോലെ തന്നെ പ്രധാനമായും ആളുകള്‍ നോക്കുന്ന ഒന്നാണ് മറുക് അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍. ശരീരത്തിലെ ഒരോ ഭാഗത്ത് ഉണ്ടാകുന്ന മറുകിന് ഓരോ പ്രത്യേകതയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ഉണ്ടെന്നതും സത്യം തന്നെ. എന്നാല്‍ ഇത് എത്ര പേര് കൃത്യമായി വിശ്വസിക്കുന്നുവെന്നതും മറ്റൊരു സത്യം തന്നെ.
ശരീരത്തില്‍ മുഖത്തും നെഞ്ചിലും, കാലുകളിലുമൊക്കെ മറുകുണ്ടാകുന്നത് സാധാരണയായി നാം കാണാറുള്ളതാണ്. എന്നാല്‍ വയറ്റില്‍ മറുകുണ്ടാകുന്നവര് ലക്ഷത്തിലൊരാള്‍ മാത്രമായിരിക്കുമെന്നും ഇവര്‍ ഏറെ ബുദ്ധിശാലികളും ധനലഭ്യത ഇവര്‍ക്ക് അധികമായിരിക്കുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഇവര്‍ ഏറെ ജ്ഞാനവും സമ്പാദിക്കും. എന്നാല്‍ ഇക്കൂട്ടര്‍ പണം സമ്പാദിക്കുന്നതിനൊപ്പം ധാരാളമായി ചെലവാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള ആളുകള്‍ പണക്കാരാകുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും അഭിപ്രായമുണ്ട്. സാധാരണയായി ആളുകള്‍ക്ക് വയറിന്റെ ഭാഗത്ത് മറുകുകള്‍ ഉണ്ടാകാറില്ല. ഇത്തരം മറുകുകള്‍ക്ക് കറുപ്പ് നിറം കൂടുതലാണെങ്കില്‍ സാധാരണക്കാരെക്കാള്‍ ഇരട്ടി ധനലഭ്യതയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യക്കാരാണ് ഇത്തരം വിശ്വാസങ്ങളില്‍ മുന്‍പന്തിയിലെന്നാണ് മറ്റൊരു പ്രത്യേകത.
Post Your Comments