തിരുവനന്തപുരം: തന്നെ തല്ലിയെന്ന് സമ്മതിച്ചാല്‍ മാത്രം ഒത്തുതീര്‍പ്പിനെക്കുറിച്ച് ആലോചിക്കുമെന്ന് മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍. ഇതിന് പകരം തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഗവാസ്കര്‍ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മകള്‍ അസഭ്യം പറഞ്ഞവിവരം താന്‍ എഡിജിപിയെ അറിയിച്ചിരുന്നെന്നും ഡ്രൈവര്‍ ചുമതലയില്‍ നിന്ന് തന്നെ മാറ്റണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും ഗവാസ്കര്‍ പറയുന്നു.
ALSO READ:എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ്: നിയമ പോരാട്ടം തുടരുമെന്ന് ഗവാസ്കര്‍
എന്നാല്‍ പിറ്റേദിവസം പതിവില്‍ നിന്ന് മാറ്റം വരുത്തികൊണ്ട് എഡിജിപിയൊ ഗണ്‍മാനോ ഒപ്പമില്ലാതെ തന്നോട് മകളെ കായികപരിശീലനത്തിന് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഗവാസ്കര്‍ പറഞ്ഞു. എഡിജിപിയുടെ വാഹനമൊഴിവാക്കി പൊലീസ് ബോര്‍ഡ് പതിപ്പിക്കാത്ത പൊലീസിന്റെതന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചെന്നും ഈ സംഭവങ്ങളെല്ലാം മകള്‍ ആക്രമിച്ചത് എഡിജിപിയുടെകൂടി അറിവോടെയാണോയെന്ന് സംശയമുണ്ടാക്കുന്നതാണെന്നും ഗവാസ്കര്‍ പറയുന്നു.
.
Post Your Comments