വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ബോളിവുഡ് താരങ്ങളില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ളയാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിന്റെ ഈ പ്രിയ താരത്തെ പറ്റി ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍വിക്കാരെ സ്തബ്ദരാക്കിയിരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം സഞ്ജുവിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയതോടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പിന്നാലെ എത്തിയത്. സഞ്ജയ് ദത്ത് തന്റെ ജീവിതത്തില്‍ 308 സ്ത്രീകളുമായി പ്രണയിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചൂടു പിടിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജുവിന്റെ ട്രെയ്ലറില്‍ കഥാപാത്രവും ഇക്കാര്യം തുറന്ന് പറയുന്നു.
രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷമിടുന്നത്. അതിനിടെയാണ് സഞ്ജയ് ദത്ത് ഇത്രയധികം സ്ത്രീകളെ എങ്ങനെ വശീകരിക്കുന്നുവെന്ന കഥകളും പുറത്ത് വരുന്നത്. അമ്മയുടെ കല്ലറയാണെന്ന് പറഞ്ഞ് താന്‍ വശീകരിക്കുന്ന പെണ്‍കുട്ടികളെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോകുകയും അമ്മയെ കാണിക്കാന്‍ കൊണ്ടു വന്നതാണെന്നും പറഞ്ഞ് സ്ത്രീ മനസുകളെ വൈകാരികമായി പിടിച്ചെടുക്കുന്നതായിരുന്നു ഇതിന്റെ രഹസ്യമെന്നും സൂചനകളുണ്ട്. സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി ഇത് സംബന്ധിച്ച് അടുത്തിടെ ഒരു ഇന്റര്‍വ്യൂയിലും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
എന്നാല്‍ സ്ത്രീകളെ വശികരിക്കുന്ന സഞ്ജുവിന് മറ്റൊരു മുഖം കൂടിയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് സിനിമയിലും കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണയ ബന്ധം ഏതെങ്കിലും രീതിയില്‍ തകര്‍ന്നാല്‍ ആ പെണ്‍കുട്ടിയോട് തീരാത്ത ദേഷ്യമായിരിക്കും സഞ്ജുവിന് ഉണ്ടാകുക. പ്രണയിച്ച പെണ്‍കുട്ടി ഉപേക്ഷിച്ചപ്പോള്‍ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കിടന്ന കാറില്‍ തന്റെ കാര്‍ ഇടിപ്പിച്ച സംഭവം വരെയുണ്ടായി. സഞ്ജുവിന്റെ കാറും വീടിനു മുന്നിലിട്ടിരുന്ന കാറും പൂര്‍ണ്ണമായും തകര്‍ന്നു.
എന്നാല്‍ സംഭവത്തിലെ ട്വിസ്റ്റ് അതായിരുന്നില്ല. പിന്നീടാണ് മനസിലാകുന്നത് താന്‍ ഇടിച്ച കാര്‍ മുന്‍ കാമുകിയുടെ ഇപ്പോഴുള്ള കാമുകന്റെയാണ്. അമ്മയുടെ കുഴിമാടത്തിലെത്തി വൈകാരികമായി സ്ത്രീകളെ വശീകരിക്കുന്നത് തനിക്ക് ഗ്ലാമര്‍ ലുക്ക് ഇല്ലാത്തത് കൊണ്ടാണെന്ന ആരോപണങ്ങളും പിന്നാലെ എത്തിയിരുന്നു. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ ഇതു വരെ പുറത്ത് പറയാത്ത വിവരങ്ങളും ചിത്രത്തിലുണ്ടാകാമെന്നാണ് സൂചന.
ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പതിവ് കഥയാകുമ്പോള്‍ അതില്‍ നിന്നും ഒരു സിനിമ ഉടലെടുക്കുക എന്നത് തന്നെ പുതിയൊരു ചുവട് വെയ്പ്പായിരിക്കും. ബോളിവുഡ് വിവാദങ്ങളെ സിനിമയിലൂടെ മാര്‍ക്കറ്റ് ചെയ്യാനുള്ള പരീക്ഷണം വിജയിച്ചാല്‍ ഇത്തരത്തില്‍ കൂടുതല്‍ ചിത്രങ്ങല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കാം. താരങ്ങളായി തിളങ്ങിയവരുടെ ജിവിതത്തിലെ ഏടുകള്‍ വെള്ളിത്തിര തന്നെ പ്രതിഫലിപ്പിച്ച് കാട്ടുന്ന ഈ രീതിക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് സഞ്ജുവിന്റെ റിലീസോടെ അറിയാം. 1981ല്‍ പുറത്തിറങ്ങിയ തന്റെ കന്നി ചിത്രമായ റോക്കി മുതല്‍ പ്രേകഷകര്‍ നെഞ്ചേറ്റിയ താരമാണ് സഞ്ജയ്.
ഇതിനിടെ സിനിമയ്ക്കുള്ളിലും പുറത്തും നിരവധി വിവാദങ്ങളിലും സഞ്ജയ് ദത്ത് പെട്ടിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്തിന് ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്. എന്നരുന്നിട്ടും അഭിനയ മികവും പ്രേക്ഷക സ്വീകാര്യതയും സഞ്ജയ് ദത്തിനെ സിനിമാ ലോകത്ത് തന്നെ കാലുറപ്പിച്ച് നില്‍ക്കാന്‍ സഹായിച്ചു . സഞ്ജയ് ദത്ത് സ്ഫോടന കേസില്‍ ഉള്‍പ്പെടേണ്ടി വന്ന സംഭവങ്ങള്‍ പുറത്ത് വരാനിരിക്കുന്ന ചിത്രത്തില്‍ കാണിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇത്തരം ഒരു നൂറു ചോദ്യങ്ങള്‍ക്കാണ് ഈ മാസം 29ന് സഞ്ജുവിന്റെ റിലീസോടെ ഉത്തരമാകുന്നത്.
Post Your Comments