തിരുവനന്തപുരം: മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകില്ല. ഫോര്‍മാലിന്‍ കലര്‍ത്തിയവരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍. കൂടുതല്‍ അന്വേഷണം വേണമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ 9000 കിലോ മീനാണ് കൊല്ലം ആര്യങ്കാവില്‍ നിന്നും പിടിച്ചെടുത്തത്. കൂടാതെ വാളയാറില്‍ നിന്നും 6000 കിലോ മീനും പിടിച്ചെടുത്തിരുന്നു.
Also Read : ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യ വ്യാപാരം : പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ആന്ധാപ്രദേശില്‍ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീന്‍ രാവിലെ തന്നെ തിരിച്ചയക്കും.ഓപ്പറേഷന് സാഗരറാണിയുടെ രണ്ടാം ഘട്ടത്തിലാണ് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്.
വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ചെമ്മീനില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നിരുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ ലോഡുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിലവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
Post Your Comments