തിരുവനന്തപുരം•സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍. 10 കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഈ വെള്ളം കുടിക്കുന്നത് അണുബാധ അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ യോഗം.
Post Your Comments