India

മേജറുടെ ഭാര്യയുടെ കൊലപാതകം; യുവതിയുമായി പ്രതി ഫോണില്‍ ബന്ധപ്പെട്ടത് 3000 തവണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊല്ലപ്പെട്ട സൈനിക മേജറുടെ ഭാര്യയെ പ്രതിയായ മേജര്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. 3000ത്തോളം ഫോണ്‍ വിളികളും സന്ദേശം കൈമാറലും ഇരുവരും നടത്തിയതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി മുതലാണ് ഇത്രത്തോളം ഫോണ്‍ വിളികളും സന്ദേശം അയക്കലും നടന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ALSO READ:കരസേന മേജറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പ്രതിയായ മേജര്‍ നിഖില്‍ ഹന്ദയും, മേജര്‍ അമിത്​ ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയും തമ്മിൽ 2015 മുതല്‍ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം നിഖില്‍ ഹന്ദ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഷൈല്‍സ ദ്വിവേദിയെ കഴുത്തറുത്ത്​ കൊന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് മേജര്‍ നിഖില ഹന്ദയെ അറസ്​റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button