ചെന്നൈ: അധികാരം തടസപ്പെടുത്തിയാൽ ശിക്ഷ നടപ്പാക്കുമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. സംസ്ഥാനത്ത് പലയിടങ്ങളിലായി ഗവര്‍ണര്‍ നടത്തുന്ന സന്ദര്‍ശനം തടയാനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമം ശിക്ഷാ നടപടികള്‍ വിളിച്ചുവരുത്തുമെന്ന് രാജ്ഭവന്‍ പ്രസ്താവന ഇറക്കി. ഗവര്‍ണര്‍ ഇനിയും ഇത്തരത്തിൽ സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരം വിനിയോഗിക്കുന്നതിന് തടസ്സമുണ്ടാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Read also:മിശ്രവിവാഹ വിഷയം ; സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഗവര്‍ണറുടെ സന്ദർശങ്ങൾക്ക് നേരെ ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി രാജ്ഭവന്‍ രംഗത്തെത്തിയത്.
എന്നാൽ ഗവര്‍ണറുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്തെത്തി.ഗവർണറുടെ തീരുമാനം പിന്തുണയ്ക്കുന്നില്ലെന്നും തുടർന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ഇനിയും കരിങ്കൊടി കാണിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Post Your Comments