Latest NewsNewsGulf

ഉറങ്ങിക്കിടന്ന പിതാവിനെ ചുട്ടുകൊന്നു: മകനെ ഗള്‍ഫ് രാജ്യം ശിക്ഷിച്ചതിങ്ങനെ

സ്വന്തം മകന്‍ പിതാവിനോട് ചെയ്ത ക്രൂരതയുടെ വാര്‍ത്ത കേട്ട് ഞെട്ടലിലാണ് സമൂഹം. ഉറങ്ങിക്കിടന്ന പിതാവിനെ ഗാസോലിന്‍ ഒഴിച്ച് ചുട്ടു കൊല്ലുകയായരിന്നു മകന്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൃത്യം കാട്ടിയ മകനെതിരെ കര്‍ശനമായ ശിക്ഷയാണ് ഗള്‍ഫ് രാജ്യം സ്വീകരിച്ചത്.

സൗദിയിലാണ് സംഭവം. ഇവിടെയുള്ള മാധ്യമ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. അബ്ദുല്ല ബിന്‍ മുബാറക്ക് ബിന്‍ മനാഹി അല്‍ ബുറൂഖ് അല്‍ ബിഷി എന്ന സൗദി പൗരനാണ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ പിതാവിനെ ഗാസോലിന്‍ ഒഴിച്ച് ചുട്ടു കൊന്നത്. പോലീസ് അന്വേഷണത്തില്‍ മകനാണ് പ്രതിയെന്ന് തെളിഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി വിചരണയ്ക്കു ശേഷം ഇയാള്‍ക്ക് വധശിക്ഷ നല്‍കാനാണ് ഉത്തരവിട്ടത്. വധശിക്ഷ ശരി വെച്ചതായി സ്ഥിരീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പും ഇറക്കിയിരുന്നു. സൗദിയില്‍ ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് പതിവായി വിധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button