റിയാദ്: റിയാദിനെ ലക്ഷ്യമാക്കി പാഞ്ഞടുത്ത രണ്ട് മിസൈലുകള്‍ സൗദി സേന തകര്‍ത്തു. ഞായറാഴ്ചയാണ് സംഭവം. യെമനില്‍ നിന്നും വിമതര്‍ തൊടുത്ത മിസൈലുകള്‍ റിയാദിന് മുകളില്‍ വെച്ചാണ് തകര്‍ത്തത്. രണ്ടിലേറെ സ്ഫോടന ശബ്ദങ്ങള്‍ നഗരത്തില്‍ മുഴങ്ങിയതായി നഗരവാസികള്‍ വ്യക്തമാക്കി.
മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് റിപോര്‍ട്ടില്ല. ഹൂതി വിമതരുടെ വാര്‍ത്ത ചാനലായ അല്‍ മസിറയും സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി പ്രതിരോധ മന്ത്രാലയത്തിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഇവരുടെ വാദം. എന്നാല്‍ സൗദി സൈനീക വക്താവ് തുര്‍ക്കി അല്‍ മാലിക്കി ഇക്കാര്യം നിഷേധിച്ചു.
മിസൈല്‍ ആക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സൗദി അറേബ്യ റിയാദിലും കിഴക്കന്‍ പ്രവിശ്യകളിലും പുതിയ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments