തിരുവനന്തപുരം: കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. ഏറ്റവും അധികം അപകടങ്ങള്‍ നടക്കുന്നത് ഓഫീസ് ടൈമിലാണെന്നും കണ്ടെതതിയിട്ടുണ്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വര്‍ധനവ് മരണനിരക്കില്‍ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകള്‍ റോഡുകളില്‍ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.
മുംബൈയിലെ എന്‍എംഐഎംഎസ് യൂണിവേഴ്സിറ്റിയിലെ മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്നോളജി മാനേജ്മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ നേതൃത്വത്തില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സഹകരണത്തോടെയാണ് പഠനം നടന്നത്.
കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള 2017 വരെയുള്ള ഡാറ്റകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പഠനം നടന്നത്. ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളും മരണവും നടക്കുന്നത് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും ഇടയ്ക്കുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് സമയത്തെ റോഡുകളിലെ തിരക്കുതന്നെയാണ് ഇതിന് കാരണം. ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് ഇരുചക്ര വാഹനങ്ങള്‍ തന്നെയാണ്. തൊട്ടുപിന്നില്‍ കാറുകളും ജീപ്പുകളും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ജോലി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ മാത്രമേ പീക്ക് സമയത്തെ തിരക്ക് ഒഴിവാക്കാനാകൂ. കേന്ദ്രസര്‍ക്കാര്‍ ജോലിസമയത്തില്‍ മാറ്റംവരുത്തുന്ന നിലയില്‍ ഒരു നയം രൂപീകരിക്കണമെന്നും രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഭീമമായ എണ്ണം ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും ഒരു ബില്‍ഡിങ് പ്രൊഫഷണല്‍ എന്ന നിലയില്‍ ഇവര്‍ നിര്‍ദേശിക്കുന്നു.
Post Your Comments