Latest NewsNewsGulf

വിസ നിയമങ്ങളില്‍ വലിയ മാറ്റവുമായി ഗള്‍ഫ് രാജ്യം

പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വിസ നിയമങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ ഈ രാജ്യം. നിയമം ഉടന്‍ നടപ്പിലാക്കുന്നതോടെ സ്വദേശത്തും വിദേശത്തും നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാം.

ഒമാന്‍ സുല്‍ത്താനേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. വിദേശത്തു നിന്നുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നാണ് സൂചന. പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യാം. മാത്രമല്ല ഒമാനില്‍ വസ്തുക്കളുള്ള വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വിസ ലഭിക്കും കൂടാതെ വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യാം. പുതിയ നിയമ പ്രകാരം വിസ  സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ ഒമാനിയോ, അല്ലെങ്കില്‍ ലൈസന്‍സ് ഉള്ള നിക്ഷേപകനോ ആയിരിക്കണം.

സര്‍ക്കാന്‍ ജീവനക്കാരായ വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. ഇതു കൂടാതെ ഷോര്‍ട്ട് സ്‌റ്റേ വിസയും സുല്‍ത്താനേറ്റ് ഇറക്കിയിരിക്കുകയാണ്. ഒമാനിലേക്ക് ചെറുയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10 ദിവസത്തെ ടൂറിസ്റ്റ് വിസയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. 10 ദിവസത്തേതിന് പുറമേ, ഒരു മാസം, ഒരു വര്‍ഷം എന്നീ കാലയളവില്‍ ഉപയോഗിക്കാവുന്ന ടൂറിസ്റ്റ് വിസകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലുള്ള 87 തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍കാലിക വിസ നിരോധനവും നീക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button