മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് നല്കാന്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.ഭീഷണിമൂലം സമന്‍സ് നല്കാനാവുന്നില്ലെന്ന് കോടതി ജീവനക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
മുസ്‌ലീം ലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമന്‍സ് അയച്ചത്. എന്നാല്‍ സാക്ഷികള്‍ക്ക് പ്രാദേശിക ഭീഷണിമൂലം സമന്‍സ് നല്‍കാന്‍ ഹൈക്കോടതി ദൂതന് കഴിയുന്നില്ലെന്നും പോലിസ് സംരക്ഷണം വേണമെന്നും സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്.
സമന്‍സ് നല്‍കാന്‍ സംരക്ഷണത്തിനായി ജില്ലാ പോലിസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമന്‍സ് അയച്ചത്.മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹർജി നല്‍കിയിരിക്കുന്നത്. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ടില്ലായിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നു എന്നാണ് ഹർജിക്കാരന്റെ വാദം.
Post Your Comments