Latest NewsKerala

വിപ്ളവകരമായ അഴിച്ചുപണികൾ നടത്തുന്ന കേരളാപോലീസ് ലോകത്തിനു തന്നെ മാതൃക : പരിഹാസവുമായി ജോയ് മാത്യു

കൊച്ചി: ഗണേശ് കുമാര്‍ എം.എല്‍.എല്‍എയുടെ തല്ലുകേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച്‌ നടനും സംവിധായകനുമായി ജോയ് മാത്യൂ രംഗത്ത്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും കേരള പോലീസ് മുന്‍കൈയെടുത്തതെന്ന് ജോയ് മാത്യു പരിഹസിച്ചു.

ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പൊലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാ പൊലീസ് ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് ജോയ് മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് .എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത കേരളാപോലീസിന്റ മാതൃകാ പരമായ പ്രവർത്തനം  ശ്ലാഘനീയം തന്നെ .ഉയർന്ന ഉദ്യോഗസ്‌ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരൻ ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-

അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും “നീതി കൊടുക്കൂ “എന്ന് പറഞ്ഞ് പ്രതികരിക്കാൻ ആരും മിനക്കെടേണ്ട,വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് .പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ്
കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌ .

shortlink

Related Articles

Post Your Comments

Related Articles


Back to top button