തൊടുപുഴ•ഇടുക്കി ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
തൊടുപുഴ നിയോജകമണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തൊടുപുഴയെ ബാധിക്കുന്നതല്ലാത്തതിനാലാണ് തീരുമാനം.
പാല്, പത്രം, കുടിവെള്ളം, ആശുപത്രി, മെഡിക്കല്‍ ഷോപ്, പരീക്ഷ തുടങ്ങിയവയെയും വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Post Your Comments