India

മിശ്രവിവാഹ വിഷയം ; സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി : മിശ്ര വിവാഹിതരായ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം. തനിക്കെതിരെ വന്ന മോശം പരാമർശങ്ങളടങ്ങിയ ട്വിറ്റർ സന്ദേശങ്ങൾ മന്ത്രി തന്നെയാണ് റിട്വീറ്റ് ചെയ്തത്. ജൂൺ 17 മുതൽ 23 വരെ താൻ നാട്ടിൽ ഇല്ലായിരുന്നു ആസമയം ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്തായാലും ചില ട്വീറ്റുകളിലൂടെ താൻ ആദരിക്കപ്പെട്ടു എന്നാണ് പോസ്റ്റിനു താഴെ സുഷമ സ്വരാജ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലക്നൗവിൽ പാസ്പോർട്ട് പുതുക്കാൻ എത്തിയ മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തൻവി സേഥ് എന്നിവരോട്, അനസിന്റെ പാസ്പോർട്ട് പുതുക്കി നൽകണമെങ്കിൽ ഹിന്ദു മതം സ്വീകരിക്കണമെന്നു പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര ആവശ്യപ്പെടുകയായിരുന്നു. പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച തൻവി വിവാഹത്തിനുശേഷം ഭർത്താവിന്റെ പേര് ഒപ്പം ചേർക്കാത്തതിൽ ഉദ്യോഗസ്ഥൻ കയർത്തുവെന്നും ദമ്പതികൾ ആരോപിച്ചു.

ഈ സംഭവത്തെ തുടർന്ന് ദമ്പതികൾ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു . ഉടൻ മന്ത്രി വിഷയത്തിൽ ഇടപ്പെട്ട് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിന്റെ പേരിലാണ് സുഷമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആക്രമണം നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button