അബുദാബി: യുവതിയെക്കുറിച്ച് മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് അബുദാബിയിൽ കിട്ടിയത് എട്ടിന്റെ പണി. പ്രതിയായ യുവാവ് യുവതിയെക്കുറിച്ച് മോശം രീതിയിൽ ട്വീറ്റ് ചെയ്യുകയും അത് നിരവധി പേർക്ക് ടാഗ് ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടർന്ന് യുവതി അബുദാബി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് യുവാവിനെതിരെ കേസെടുത്തു.
ALSO READ: അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു, ഞെട്ടിക്കുന്ന വീഡിയോ
യുവതിയെ അപമാനിക്കൽ, ഇന്റർനെറ്റ് ദുരുപയോഗം( സൈബർ കുറ്റകൃത്യം) ചെയ്യൽ ചുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രശ്നം കൈവിട്ടതോടെ യുവാവ് യുവതിയോട് മാപ്പ് പറഞ്ഞെങ്കിലും, കോടതി ഇയാൾക്ക് 250,000 ദിർഹം പിഴ വിധിച്ചു.
Post Your Comments