ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 9 .30 നാണ് സ്ഫോടനം ഉണ്ടായതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. തിരക്കേറിയ പ്രദേശത്ത് ജനവാസ സ്ഥലത്തിനടുത്തായി ഉള്ള ആക്രിസാധനങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന കടയിലാണ് സ്ഫോടനം ഉണ്ടായത്. ബോംബ് സ്ക്വാഡും മറ്റും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
വളരെ ശക്തിയേറിയ സ്ഫോടനവവസ്തുവാണ് ഇതെന്ന് അവർ സ്ഥിരീകരിച്ചു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഒരാൾ താസിം എന്ന ആളും മറ്റൊരാൾ ഷാസാദ് എന്ന ആളുമാണ്. മറ്റു രണ്ടുപേർ വഴിയാത്രക്കാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് വ്യക്തതയില്ലെന്നു പോലീസ് പറയുന്നു, ഒരു സ്ക്രൂ ഡ്രൈവറും ഒരു ചുറ്റികയും രക്തത്തിൽ പൊതിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയെന്നും ശരീരാവശിഷ്ടങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായും പോലീസ് പറയുന്നു. കൂടുതൽ തെളിവെടുപ്പ് നടക്കുകയാണ്.
Post Your Comments