തിരുവനന്തപുരം: ജനങ്ങളോടുള്ള പോലീസിന്റെ സമീപനം മെച്ചപ്പെടുത്താനായി നടത്തിയ പരിശീലന ക്ലാസിലും തര്‍ക്കം. ക്ലാസിലെ പരാമര്‍ശങ്ങളുടെ പേരിൽ മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന്‍ നേതാക്കളും തമ്മിലാണ് തര്‍ക്കമുണ്ടായത്. സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളിലും കേസുകളിലും അസോസിയേഷന്‍ ഇടപെടുന്നുണ്ടെന്നായിരുന്നു കെ.ജെ ജോസഫിന്റെ പരാമര്‍ശം. ഇതാണ് തർക്കത്തിന് ഇടയാക്കിയത്.
Read Also: പൊലീസിനെതിരെ ആഞ്ഞടിച്ച് പന്ന്യന്‍ രവീന്ദ്രന്‍
അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലെന്നും അങ്ങനെയുള്ള അനുഭവമുണ്ടെങ്കില്‍ ആര്‍ക്കും തുറന്നുപറയാമെന്നും കെ.ജെ ജോസഫ് ജോലിചെയ്തിരുന്ന 2005 ന് മുമ്പുള്ള അവസ്ഥയല്ല ഇന്നെന്നും ഇപ്പോഴത്തെ സ്ഥിതിഗതികളാണ് ചര്‍ച്ചചെയ്യേണ്ടതെന്നും അസോസിയേഷന്‍ നേതാക്കള്‍ തുറന്നടിച്ചു. പിന്നാലെ പോലീസ് സംഘടനകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും കെ.ജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശം ഉയരുകയുണ്ടായി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലായിരുന്നു ക്ലാസ്. പോലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കാൻ മുന്‍ ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ തീരുമാനമായത്.
Post Your Comments