ചെന്നൈ: പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി അറസ്റ്റിൽ. അസിസ്റ്റന്റ് കമ്മിഷണറായി അഭിനയിക്കുന്ന സീരിയലിനിടെ ലൈവിലെത്തിയ നിളനി എന്ന നടിയാണ് അറസ്റ്റിലായത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിഡിയോ പോസ്റ്റ് ചെയ്‌തതിനാണ് അറസ്റ്റ്. ജനങ്ങള്‍ ഒത്തുകൂടണമെന്നും തൂത്തുക്കുടി പ്രശ്നത്തിനെതിരെ സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വീഡിയോ വൈറലായതോടെ പൊലീസിന് ലഭിച്ച പരാതിയില്‍ സെക്ഷന്‍ 419, 153, 500 വകുപ്പുകള്‍ ചേര്‍ത്ത് നടിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
Post Your Comments