Kerala

മകനെ തെറ്റിദ്ധരിപ്പിച്ച്‌ ബാഗ് നൽകി; പോലീസ് പിടിയിലായ മകനെക്കുറിച്ച് മാതാപിതാക്കൾ

രാജാക്കാട്: ദുബായ് എയര്‍പോര്‍ട്ടിൽ കഞ്ചാവുമായി മലയാളി യുവാവ് പിടിയിലായ സംഭവത്തിൽ ചതി നടന്നിട്ടുണ്ടെന്ന് പ്രതിയുടെ മാതാപിതാക്കൾ. ഏജന്റ് മകനെ ചതിച്ചതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്ന് മാസം മുമ്പ് ദുബായ് എയര്‍പോര്‍ട്ടില്‍ 5 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്ത കുംഭപ്പാറ കണ്ണശേരില്‍ അഖിലിന്റെ(21) മാതാപിതാക്കളാണു ആരോപണവുമായി എത്തിയിരിക്കുന്നത്.

ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനുശേഷം ജോലിതേടി നടന്ന അഖിലിന് എസ്.എഫ്.ഐ നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ എറണാകുളം സ്വദേശിയാണ് വിസ ശരിയാക്കി നല്‍കിയത്. ഇതിനു പുറമെ ഇയാള്‍ പണം മുടക്കി ടിക്കറ്റെടുത്ത് നല്‍കുകയും ചെയ്തു. ദുബായിലേക്ക് പോകാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വരാനാണ് അഖിലിനോട് ആവശ്യപ്പെട്ടിരുന്നത്.

Read also:ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് അവിശ്വസനീയം; അറ്റ്‌ലസിന്റെ പുതിയ ഷോറൂം ഉടന്‍

എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ഇയാള്‍ ദുബായിലെ സുഹൃത്തുക്കള്‍ക്കുള്ള അച്ചാറും ഉപ്പേരിയുമാണെന്ന് പറഞ്ഞ് ഒരു ബാഗ് അഖിലിനെ ഏല്‍പ്പിച്ചു. ദുബായ് എയര്‍പോര്‍ട്ടിലെത്തുമ്പോൾ തന്റെ സുഹൃത്തുക്കള്‍ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നും അവര്‍ക്കൊപ്പമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അഖിലിനോടു പറഞ്ഞു. ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പോലീസ് ബാഗ് പരിശോധിക്കുകയും കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ അഖില്‍ ഇപ്പോള്‍ അവിടെ ജയിലിലാണ്.

ആദ്യമായി ദുബായിൽ പോകുന്ന മകൻ എങ്ങനെ കഞ്ചാവ് കടത്തുമെന്ന് മാതാപിതാക്കൾ ചോദിച്ചു. പലതവണ ഏജന്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ഫോൺ ഓഫാക്കി. ജയിലിൽ നിന്നും മകൻ വിളിച്ചു തന്നെ ചതിച്ചതാണെന്ന് പറഞ്ഞിരുന്നെന്നും പിതാവ് വെളിപ്പെടുത്തി. നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ മുഖാന്തിരം ദുബായിലെ ഇന്ത്യന്‍ എംബസി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button