ലക്നൗ: പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ റോഡ് നന്നാക്കാന്‍ തയ്യാറാകാതെ വന്നതോടെ തൂമ്പയുമായി മന്ത്രി തന്നെ ഇറങ്ങി. മുതിര്‍ന്ന കാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ബറാണ് അധികൃതര്‍ കണ്ണടച്ചപ്പോള്‍ റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം.
സുഹൈല്‍ ബഹുജന്‍ സമാജ് പിര്ട്ടി(എസ്ബിഎസ്പി) അംഗമാണ് ഓം പ്രകാശ്. വാരണാസിയിലെ ഫതേപൂര്‍ വില്ലേജിലാണ് അദ്ദേഹം താമസിക്കുന്നത്. വര്‍ഷങ്ങളായി ഓംപ്രകാശിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡ് തകര്‍ന്ന നിലയിലാണ്. പലപ്രാവശ്യം റോഡ് നന്നാക്കണമെന്ന അഭ്യര്‍ത്ഥന അദ്ദംേഹം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം തന്നെ റോഡ് പണിയാന്‍ ഒരുങ്ങിയത്.
മന്ത്രി മുന്‍കൈ എടുത്തതോടെ കൂടുതല്‍ ഗ്രാമവാസികളും മുന്നോട്ട് വന്നു. അദ്ദേഹം റോഡ് നന്നാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. തന്റെ അപേക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസമായി ഇക്കാര്യം പറഞ്ഞ് താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്നാലെ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments