Kerala

രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നാടകത്തിന് പ്രധാനമന്ത്രി കൂട്ടുനിൽക്കണമെന്ന് പറയുന്നത് ബാലിശമാണ്; കെ സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിന് അനുവദിക്കുന്ന അരിയും ഗോതമ്പും അധികമാണ്. ഗുണഭോക്താക്കൾക്ക് അത് മുഴുവൻ ലഭിക്കുന്നുമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഷൻ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ഓണം, ക്രിസ്തുമസ്സ്, റംസാൻ തുടങ്ങിയ ആഘോഷവേളകളിൽ നടത്തുന്ന ചന്തകൾ വലിയ തട്ടിപ്പാണ്. കള്ളബില്ലുണ്ടാക്കി മറിച്ചുവിൽക്കുകയാണ്. ഒരു ലക്ഷത്തി നാൽപ്പത്ത്രണ്ടായിരം മെട്രിക് ടൺ അരി കിട്ടുന്നതിൽ വലിയൊരുഭാഗം മറിച്ചുവിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പിണറായി വിജയൻ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്. ആ കളിക്ക് കൂട്ടുനിൽക്കാൻ വേറെ ആളെ നോക്കണം. കേരളത്തിന് അനുവദിക്കുന്ന അരിയും ഗോതമ്പും അധികമാണ്. ഗുണഭോക്താക്കൾക്ക് അത് മുഴുവൻ ലഭിക്കുന്നുമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഷൻ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭക്ഷ്യഭദ്രതാ നിയമം അതിൻറെ ശരിയായ അർത്ഥത്തിൽ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. റേഷന്‍ ഷാപ്പുകളിലെ കമ്പ്യൂട്ടർവൽക്കരണം പൂർണ്ണമായും പൂർത്തിയായിട്ടില്ല. താലൂക്ക് സപ്ളൈ ഓഫീസുകളിലെയും ഗതി ഇതു തന്നെ. നിത്യേന എഫ്. സി. ഐ ഗോഡൗണുകളിൽ നിന്ന് അരിയും ഗോതമ്പും കടത്തുന്നതിൻറെ വാർത്തകൾ വരുന്നു. കാർഡുടമകളിൽ മഹാഭൂരിപക്ഷവും ഗോതമ്പ് വാങ്ങുന്നേയില്ല. ആട്ട മൈദ മില്ലുടമകൾ ആണ് ഇതു കടത്തുന്നത്. ഓണം, ക്രിസ്തുമസ്സ്, റംസാൻ തുടങ്ങിയ ആഘോഷവേളകളിൽ നടത്തുന്ന ചന്തകൾ വലിയ തട്ടിപ്പാണ്. കള്ളബില്ലുണ്ടാക്കി മറിച്ചുവിൽക്കുകയാണ്. ഒരു ലക്ഷത്തി നാൽപ്പത്ത്രണ്ടായിരം മെട്രിക് ടൺ അരി കിട്ടുന്നതിൽ വലിയൊരുഭാഗം മറിച്ചുവിൽക്കുകയാണ്. വിപണിയിൽ കിട്ടുന്ന പല സോർട്ടെക്സ് അരികളും റേഷനരി പോളീഷ്‌ ചെയ്ത് മാർക്കറ്റ് ചെയ്യുന്നതാണ്. ഇതൊന്നും കാണാതെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന പിണറായി വിജയൻറെ നാടകത്തിന് കൂട്ടുനിൽക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഒരു മാസത്തെ കണക്ക് വെളിപ്പെടുത്താൻ പിണറായി വിജയൻ തയ്യാറാവണം.

Read Also: മിസ്റ്റര്‍ പിണറായി വിജയന്‍, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല; കെ സുരേന്ദ്രന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button