India

കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും

കൊച്ചി: മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും. പാലക്കാട് കോച്ച്‌ ഫാക്ടറി വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച എതിർനിലപാടാണ് വിമർശനത്തിനിടയാക്കിയത്. ഭരണഘടനാപ്രകാരമുള്ള മാന്യതയും ഉത്തരവാദിത്വവും കേന്ദ്രമന്ത്രി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെയില്‍ വികസനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാലക്കാട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനസർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

also read: പീയുഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരനും കേന്ദ്ര റെയില്‍വമന്ത്രി ഗോയലിനെതിരേ രംഗത്തുവന്നത്. ലഭിക്കേണ്ട അവകാശങ്ങള്‍ പിടിച്ചുമേടിക്കാന്‍ മലയാളികള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോഴുള്ള രണ്ട് വരികള്‍ക്കൊപ്പം രണ്ട് വരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button