വാരണാസി: മഴ ലഭിക്കാൻ വ്യത്യസ്ത ആചാരവുമായി ഉത്തർപ്രദേശ്. തവളകളുടെ വിവാഹം നടത്തികൊണ്ട് അത്യപൂര്‍വമായ ഒരു ആചാരത്തിന് ഉത്തർപ്രദേശ് തുടക്കം കുറിച്ചിരിക്കുന്നത്. ആഘോഷങ്ങളും ആര്പ്പുവിളുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി നിരവധി പേരാണ് എത്തിയത്. രണ്ട് പ്ലാസ്റ്റിക് തവളകളുടെ വിവാഹമാണ് നടന്നത്. മഴ ലഭിക്കുന്നതിനായാണ് തവളകളുടെ വിവാഹം നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.
Read also:നിങ്ങളുടെ മനോഹരമായ വീടുകളെ മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം !
മഴയുടെ ദേവനെ പ്രീതിപ്പെടുത്താനാണ് തവളകളുടെ വിവാഹം നടത്തിയത്. വാരണാസിയില്‍ മാത്രമല്ല എല്ലായിടത്തും മഴ ലഭിക്കുന്നതിനാണ് വിവാഹം നടത്തിയതെന്നും സംഘാടകര്‍ പറഞ്ഞു. ഒരു സ്ത്രീയും പുരുഷനും വിവാഹ വസ്ത്രങ്ങള്‍ ധരിച്ചെത്തിയാണ് തവളകളുടെ വിവാഹം നടത്തിയത്. നിരവധി പേരാണ് വിവാഹചടങ്ങിന് എത്തിയത്.
മധ്യപ്രദേശിലും ഇതേ ചടങ്ങ് നടത്തിയിരുന്നു. മധ്യപ്രദേശ് മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. എന്നാല്‍ അന്തവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞു ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Post Your Comments