Kerala

ചെങ്ങന്നൂരിലെ പ്രമുഖ ജ്വല്ലറി അടച്ചുപൂട്ടി

ചെങ്ങന്നൂര്‍ :  കോടികളുടെ കടബാധ്യതയർത്തുടർന്ന് കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ചെങ്ങന്നൂരിലെ സ്വര്‍ണക്കടയും അടച്ചുപൂട്ടി. സ്‌ഥാപനത്തിനു മുന്നില്‍ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. 136 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇവര്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു.

പൂട്ടിയ സ്വര്‍ണക്കടയില്‍ ജീവനക്കാരന്റെ 30 പവന്‍ നഷ്‌ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. മുളക്കുഴ കാരയ്‌ക്കാട്‌ പുത്തന്‍കളീയ്‌ക്കല്‍ വീട്ടില്‍ പി.എസ്‌. മോഹന(55)ന്റെ സ്വര്‍ണമാണ്‌ നഷ്‌ടപ്പെട്ടത്‌. സ്വര്‍ണസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപമായി സ്വര്‍ണം നല്‍കിയാല്‍ ആവശ്യപ്പെടുന്ന സമയത്ത്‌ പുതിയ ഫാഷനിലുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന വാഗ്‌ദാനത്തിലാണു നിക്ഷേപം സ്വീകരിച്ചത്‌. സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി തങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുമെന്നും ഉടമസ്‌ഥര്‍ വിശ്വസിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

Read also: കേഡല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ !

സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും പണം നഷ്‌ടമായതും പുറത്തറിഞ്ഞതോടെ നിരവധി പേരാണു സ്‌ഥാപനം തിരക്കിയെത്തുന്നത്‌. ഉടമസ്‌ഥര്‍ ദിവസങ്ങള്‍ക്ക്‌ മുമ്പേ സ്വര്‍ണക്കടയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ്‌ കടത്തിയതായി ജീവനക്കാര്‍ പറയുന്നു. സ്വര്‍ണ സമ്പാദ്യ പദ്ധതിയിലൂടെ കോടിക്കണക്കിന്‌ രൂപ ചെങ്ങന്നൂരില്‍നിന്നു പിരിച്ചെടുത്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button