Latest News

ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി താരങ്ങൾ

കൊച്ചി : അമ്മ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യവുമായി പ്രമുഖ താരങ്ങൾ. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയാൻ ധാരണ. നിയമപരമായല്ല പുറത്താക്കിയത്. വിശദീകരണം തേടാതെയായിരുന്നു നടപടിയെന്നും ,ദിലീപ് കോടതിയിൽ പോകാത്തത് ഭാഗ്യമെന്നും ഭാരവാഹികൾ പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഈ ആവശ്യവുമായി താരങ്ങള്‍ രംഗത്തെത്തിയത്. തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി  ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചപ്പോൾ നടി ഉൗര്‍മിള ഉണ്ണി ഈ ആവശ്യം ഉന്നയിച്ച്‌ ആദ്യം രംഗത്തെത്തുകയായിരുന്നു. ശേഷം  ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും, പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്‍റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു. അമ്മയുടെ പ്രസിഡന്‍റായി നടന്‍ മോഹന്‍ലാലിനെയും, വൈസ് പ്രസിഡന്‍റ് ആയി മുകേഷിനെയും തിരഞ്ഞെടുത്തു.

Also read : മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബാബുവിന്റെ പ്രസംഗം; അമ്മയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button