India

ആംബുലൻസ് നൽകിയില്ല; മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിക്കാൻ 12കാരന്‍ ചെയ്‌തത്‌

ഗോരഖ്പൂര്‍: ആംബുലൻസ് നൽകാത്തതിനെത്തുടർന്ന് 12കാരന്‍ മുത്തശ്ശിയെ ആശുപത്രിയയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 85 കാരിയായ അനാരാ ദേവിയുടെ ആരോഗ്യനില മോശമായത്. ഛോട്ടു എന്ന ചെറുമകൻ മാത്രമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. തുടർന്ന് അയല്‍വാസികള്‍ ആംബുലന്‍സിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

Read more: സ്വപ്‌നങ്ങള്‍ അത് നേടിയെടുക്കാനുള്ളതാണ്, ചായക്കടക്കാരന്റെ മകള്‍ ഇനി വ്യോമസേനയുടെ ഭാഗം

എന്നാൽ മുത്തശ്ശിയുടെ നില വഷളായതോടെ സമീപം കണ്ട ഉന്തുവണ്ടിയിൽ കയറ്റി ഛോട്ടു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിക്രംജോഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് മുത്തശ്ശിയെ എത്തിച്ചത്. അനാര ദേവി ഇപ്പോള്‍ പ്രഥമീക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പൂര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button