Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ശുദ്ധീകരണകലശം നടത്തി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നുവരെ കാണാത്ത പരിഷ്‌കാരങ്ങളാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവരുന്നത്. അനുദിനം പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ നിരന്തര നീക്കങ്ങള്‍ നടത്തുകയും ചെയ്ത് കയ്യടി നേടുകയാണ് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.

ഒരു മാസം പത്തു ഡ്യൂട്ടി ഇല്ലാത്ത 150 ഡ്രൈവര്‍മാരെ ഡ്രൈവര്‍മാരുടെ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് സ്ഥലംമാറ്റാനും ഉത്തരവായി. ഇതോടൊപ്പം യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ മറ്റൊരു പരിഷ്‌കരണവും കൊണ്ടുവരും. സിറ്റി-ടൗണ്‍ ബസ്സുകള്‍ ഒഴികെ മറ്റെല്ലാ ബസ്സുകളിലും അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ തുറക്കാവുന്ന ഹാന്‍ഡിലുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Read Also : കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനത്തിനെതിരെ നടപടിയുമായി ടോമിൻ തച്ചങ്കരി

കോര്‍പ്പറേഷനില്‍ അനാവശ്യമായി ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് തുടക്കത്തില്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം പോസ്റ്റ്പെയ്ഡ് കണക്ഷനുകള്‍ എടുത്ത് വലിയ ബില്ലുകള്‍ വരുന്നതായി കണ്ടെത്തിയതോടെ ഇപ്പോള്‍ ഔദ്യോഗിക സിംകാര്‍ഡുകള്‍ പ്രീപെയ്ഡ് ആക്കി മാറ്റി മൊബൈല്‍ ബില്ലിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ സിയുജി 499 പ്ളാനാണ് പോസ്റ്റ് പെയ്ഡ് കണക്ഷനായി കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇത് നിര്‍ത്തലാക്കി പകരം 250 രൂപയുടെ പ്രീപെയ്ഡ് മൊബൈല്‍ അലവന്‍സ് ശമ്പളത്തോടൊപ്പം നല്‍കുമെന്ന് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് തച്ചങ്കരി

കെഎസ്ആര്‍ടിസിയില്‍ ജനോപകരാപ്രദമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ പടിപടിയായി നടപടികള്‍ സ്വീകരിക്കുകയാണ് തച്ചങ്കരി. ഇതിനെ പിന്തുണച്ച് ജീവനക്കാരും എത്തുന്നു. ഇതോടെ യൂണിയനുകളുടെ മേധാവിത്തവും അവസാനിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.

ഏറ്റവുമൊടുവില്‍ വൈദ്യുതി ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചുതുടങ്ങുകയും ചെയ്തിരുന്നു. കണ്ടക്ടറായും പിന്നീട് അടുത്തിടെ സ്റ്റേഷന്‍ മാസ്റ്ററായും സേവനമനുഷ്ഠിക്കാനും ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും തച്ചങ്കരി മുന്നിട്ടിറങ്ങിയതും ശ്രദ്ധനേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button