ഗ്വാളിയോര്‍: വിവാഹ വീട്ടിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലെ കാംപുവിലാണു സംഭവം. ബന്ധുക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതി കുട്ടിയുമായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.എന്നാൽ പ്രതിയുടെ മുഖം വ്യക്തമല്ല. പോലീസ് അജ്ഞാതനായ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Read also: മകൾ മരിച്ച വേദനയിൽ കുടുബം ആത്മഹത്യ ചെയ്തു ; സംഭവം പുറത്തറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ വിവാഹസ്ഥലത്തു ബന്ധുക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടി രാത്രി വെള്ളം കുടിക്കാന്‍ പോയപ്പോള്‍ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ വിവരം പോലീസില്‍ അറിയിച്ചു. തുടർന്ന് പോലീസ് സിസി ടിവി പരിശോധിച്ചു. തുടർന്നാണ് കുട്ടിയെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തിയത്. പ്രതിയെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments