മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ധനം നാഗേന്ദര്‍ ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, യു പി എ അധ്യക്ഷ സോണിയാഗാന്ധി, തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഉത്തം കുമാര്‍ റെഡ്ഡി എന്നിവര്‍ക്കാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.
ഗ്രേറ്റര്‍ ഹൈദരാബാദ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ധനം നാഗേന്ദര്‍. അതേസമയം രാജിവയ്ക്കരുതെന്ന് ആവശ്യവുമായി ടി പി സി സി പ്രസിഡന്റ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ വകവയ്ക്കാതെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയായിരുന്നു.
Also Read: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
പെട്ടന്നിങ്ങനെ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കാനുണ്ടായ കാരണം ധനം നാഗേന്ദര്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments