India

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും സുഹൃത്തും വീട്ടില്‍ മരിച്ച നിലയില്‍

അമൃത്സര്‍ : പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും സുഹൃത്തും വീട്ടില്‍ മരിച്ച നിലയില്‍. ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മകനും സുഹൃത്തുമാണ് മരിച്ചത്. എ.എ.പി നഗരം യൂണിറ്റ് ജോ. സെക്രട്ടറി മോട്ടിലാല്‍ പാസിയുടെ മകന്‍ കരണ്‍ പാസി(27), സുഹൃത്ത് ഹര്‍പ്രീത് സിങ്(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനു സമീപത്തു നിന്ന് ഏതാനും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു. അമിത ലഹരി മരുന്നുപയോഗമാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടില്‍ നിന്ന് രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് വീട് പരിശോധിച്ചതില്‍ നിന്നാണ് കിടക്കയില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയതും. മരണത്തിനു പിന്നില്‍ മറ്റു കാരണങ്ങളും ഉണ്ടാകാമെന്നും രാസപരിശോധനക്കു ശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button