നോയിഡ: 18കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാളിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസം രാവിലെ 11.30യോടെ മാളിലെത്തിയ കുൽദീപ് സിങ് പെൺകുട്ടി കടയ്ക്ക് പുറത്ത് ഇറങ്ങുന്നത് കാത്തുനിന്നു. ശുചിമുറിയിൽ പോകുന്നതിനായി പെൺകുട്ടി പുറത്തിറങ്ങിയതും യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments