Latest NewsNewsIndiaCrime

ഭര്‍ത്താവിനെ അടിച്ചു കൊന്ന സ്ത്രീയെ വെറുതെ വിടാന്‍ കോടതിയുടെ തീരുമാനം, കാരണം ഇതായിരുന്നു

മധുര: ഭര്‍ത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ക്രൂരമായി തല്ലി. അനക്കം നില്‍ക്കുന്നത് വരെ അത് തുടര്‍ന്നു. എന്നാല്‍ കൊലപാതക കേസില്‍ ഉഷാറാണിയ്ക്ക് ജയില്‍ ശിക്ഷയല്ല പകരം വെറുതെ വിടാനാണ് കോടതി വിധിയെഴുതിയത്.

കേള്‍ക്കുന്നവരെ കണ്ണീരണിയിക്കുന്ന ഉഷയുടെ കഥയിങ്ങനെയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ എന്ന പേരില്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഉഷാറാണിയുടെ കഥ ലോകം കേള്‍ക്കുന്നത്. എന്നാല്‍ നാം അതിനു മുന്‍പുളള ഉഷയേക്കൂടി അറിയണം. 18 വയസില്‍ വിവാഹിതയായ ഉഷയ്ക്ക് ഏറെ യാതനകളാണ് ദാമ്പത്യത്തില്‍ അനുഭവിക്കേണ്ടി വന്നത്. ഭര്‍ത്താവ് ജ്യോതി ബസു എന്നും മദ്യപിച്ച് ഉഷയെ മര്‍ദ്ദിക്കുമായിരുന്നു. ഇതിനിടെ ഉഷയേയും വീട്ടുകാരെയും ഇയാള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ സഹോദരന് എംഫില്‍ പാസായ തന്റെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് ഉഷ സമ്മതിച്ചിരുന്നില്ല. ഇതോടെ ജ്യോതി ഭാര്യയെ കൂടുതലായി ഉപദ്രവിക്കാന്‍ തുടങ്ങി.

സ്വന്തം മകളെ ഇറച്ചിക്കടയില്‍ നില്‍ക്കുന്നയാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാനും ഇതിനിടെ ഇയാള്‍ ശ്രമിച്ചു. 14 വയസ് മാത്രം പ്രായമുള്ള മകളുടെ വിദ്യാഭ്യാസം വരെ ഇയാള്‍ മുടക്കി. എന്നിരുന്നിട്ടും പ്രധാന അധ്യാപികയുടെ സഹായത്തോടെ വിദ്യാഭ്യാസം തുടരാന്‍ കുട്ടിക്ക് അവസരം ലഭിച്ചു. ഇതറിഞ്ഞ ജ്യോതി ഉഷയുടെ രണ്ടു കാലും തല്ലിയൊടിച്ചു. സംഭവം പോലീസ് ശ്രദ്ധയില്‍പെട്ടപ്പോള്‍ രണ്ടു വയസുള്ള മകനാണ് സത്യം മുഴുവന്‍ പോലീസിനെ അറിയിച്ചത്. ഇതിനിടെ ഉഷയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നല്‍കി.

വൈകാതെ തന്നെ ഉഷയ്ക്ക് തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഡ്മിന്‍ വിഭാഗത്തില്‍ ജോലിയും ലഭിച്ചു. ഇതിനിടെ ഉഷ വിവാഹ മോചനം നേടി. സമാധാന പരമായി കഴിഞ്ഞു വരവേയാണ് മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയം കുട്ടിയെ രക്ഷിക്കാന്‍ ഉഷ മകന്റെ ക്രിക്കറ്റ് ബാറ്റെടുത്ത് ഭര്‍ത്താവിനെ തല്ലുകയായിരുന്നു. ഇതിനിടെ ബിരുദാനന്തര ബിരുദവും ഉഷ നേടി. ഇപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ് ഉഷ. സ്വയരക്ഷയ്ക്ക് വേണ്ടി കൊല ചെയ്യേണ്ടി വന്നതിനാല്‍ നിയമത്തിന്റെ ആനുകൂല്യവും ഉഷയ്ക്ക് ലഭിച്ചു. കൊലപാതകി എന്ന് ഒരിക്കല്‍ വിളിച്ച ലോകം ഇന്ന് അത്യധികം സന്തോഷത്തോടെയാണ് ഉഷയെ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button