ന്യൂഡല്‍ഹി: വിളിക്കാതെ വന്നു കഴിഞ്ഞാല്‍ കടക്കൂ പുറത്ത് എന്ന് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കടക്കൂ പുറത്ത് എന്ന പ്രയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിളിക്കാത്തിടത്ത് പോകരുത്. വിളിക്കുന്ന ഇടങ്ങളിലേ പോകാവു. അതു തന്നെയാണ് നിലപാടെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചും പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ എന്റെ പെരുമാറ്റത്തെക്കുറിച്ച് എന്നോട് പെരുമാറുന്നവര്‍ പറയട്ടെ. പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണെങ്കില്‍ തെറ്റുകാരെ സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് സേനയുടെ പ്രവര്‍ത്തനം ഫലപ്രദമാണ്. കുറ്റം ചെയ്യുന്നത് വെറും ഒരാളാണെങ്കില്‍ പോലും മുഴുവന്‍ പോലീസ് സേനയേയും കുറ്റപ്പെടുത്തും. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് പ്രധാനം. സമാധാനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് ദേശീയ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments