മുംബൈ: വായ്പയ്ക്കായി സമീപിച്ച സ്ത്രീയോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്കെതിരേ കേസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജര്‍ രാജേഷ് ഹിവസെക്കെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സ്ത്രീ കാർഷിക വായ്പ ആവശ്യപ്പെട്ട് ബാങ്ക് മാനേജരെ സമീപിച്ചു. വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങളറിയിക്കാന്‍ എന്ന് പറഞ്ഞ് മാനേജർ സ്ത്രീയിൽ നിന്ന് നമ്പർ വാങ്ങിക്കുകയും പിന്നീട ഫോണിൽ വിളിച്ച് കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയായിരുന്നു.
also read: കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട സംഗീത സംവിധായകന്റെ കരണത്തടിച്ച് ഗായിക
യുവതി വഴങ്ങാതായതോടെ ഇതേ ആവശ്യം പറയാനായി ബാങ്കിലെ പ്യൂണിനെ മാനേജർ വീട്ടിൽ പറഞ്ഞയച്ചിരുന്നു. തനിക്ക് വഴങ്ങിയാൽ പ്രത്യേക പാക്കേജുകള്‍ നല്‍കാമെന്നും മാനേജര്‍ വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നു. മാനേജരുടെ ഫോണ്‍ സംഭാഷണം സ്ത്രീ തെളിവായി ഹാജരാക്കിയിട്ടുണ്ട്. മാനേജരെ കൂടാതെ പ്യൂണിനെതിരേയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments