Kerala

പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ

ഇടുക്കി: പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി യദുകൃഷ്‌ണനാണ്‌ അറസ്റ്റിലായത്‌. യുവാവിന്റെ നിരന്തര ശല്യത്തെതുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന്‌ കൈമാറിയതോടെയാണ്‌ നടപടി ഉണ്ടായത്‌.

also read: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് കണ്ട സഹോദരനെ കൊന്നു കെട്ടിതൂക്കി: അമ്മാവന്‍ അറസ്റ്റില്‍

പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്‌തിരുന്നു. പോക്‌സോ നിയമപ്രകാരമാണ്‌ പ്രതിക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. കഞ്ഞിക്കുഴി സിഐ വര്‍ഗീസ്‌ അലക്‌സാണ്ടറുടെ നിര്‍ദേശപ്രകാരം എസ്‌ ഐ കെ ജിതങ്കച്ചനാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button