അബുദാബി: വിധവകൾക്കും ഡിവോഴ്‌സ് ആയവർക്കും അവരുടെ മക്കൾക്കും ഒരു വർഷത്തേക്ക് ഒരു വർഷത്തേക്ക് വിസ അനുവദിച്ച് യുഎഇ. ഡിവോഴ്‌സ് ആയ ദിവസം മുതലോ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട ദിവസം മുതലോ ഒരു വർഷത്തേക്കാണ് വിസ ലഭിക്കുക. സ്പോൺസർ ഇല്ലാതെ തന്നെ വിസ സൗകര്യം ലഭ്യമാകുന്നതാണ്.
Read Also: ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യു.എ.ഇ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു
യു.എ.ഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റാനായി സർക്കാർ തീരുമാനങ്ങളും നിയമനിർമ്മാണങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഗൃഹനാഥൻ ഇല്ലെങ്കിലും കുടുംബത്തിന്റെ സ്ഥിരതയും സാമൂഹ്യമായ ഒത്തുചേരലും നിലനിർത്താനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
Post Your Comments